അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റ്: വിദേശ രാജ്യങ്ങൾ ഇടപെടേണ്ടതില്ലെന്ന് ഉപരാഷ്ട്രപതി

MARCH 30, 2024, 8:34 AM

ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിൽ വിദേശ രാജ്യങ്ങൾ ഇടപെടേണ്ടതില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. 

മറ്റ് രാജ്യങ്ങൾ അവരുടെ പ്രശ്നങ്ങൾ സ്വയം പരിഹരിക്കണം. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. നിയമവാഴ്ചയെക്കുറിച്ച് രാജ്യത്തിന് ആരിൽ നിന്നും പാഠങ്ങൾ ആവശ്യമില്ലെന്ന് ജഗ്ദീപ് ധങ്കർ പറഞ്ഞു. 

അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ജർമ്മനിയും യുഎസും ഐക്യരാഷ്ട്രസഭയും പരാമർശങ്ങൾ നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പരാമർശം.

vachakam
vachakam
vachakam

‘ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള ഒരു ജനാധിപത്യ രാജ്യമാണ്. ഒരു വ്യക്തിക്കും ഏതെങ്കിലും ഗ്രൂപ്പിനും വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. നിയമത്തിനു മുന്നിലെ സമത്വമാണ് ഇന്ത്യയുടെ മാനദണ്ഡം. ആരും നിയമത്തിന് അതീതരല്ല’ – ജഗ്ദീപ് ധൻകർ പറഞ്ഞു.

പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും സ്വതന്ത്രവും നീതിപൂർവവുമായ സാഹചര്യത്തിൽ വോട്ട് രേഖപ്പെടുത്താൻ ഇന്ത്യയില്‍ പൗരന്മാർക്ക് കഴിയണമെന്നുമായിരുന്നു  ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന്‍റെ വക്താവിന്റെപ്രതികരണം. നേരത്തെ ജർമ്മനിയും അമേരിക്കയും നടത്തിയ പ്രതികരണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചതിനു പിന്നാലെയായിരുന്നു ഐക്യരാഷ്ട്രസഭയുടെ പ്രതികരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam