ഭുവനേശ്വര്‍: ഭുവനേശ്വറിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജിയിലെ (കെഐഐടി) ഹോസ്റ്റല്‍ മുറിയില്‍ വ്യാഴാഴ്ച വൈകുന്നേരം ഒരു നേപ്പാളി ബിരുദ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ കാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായും ആത്മഹത്യ ചെയ്തതായി സംശയിക്കുന്നതായും ഭുവനേശ്വര്‍ പോലീസ് കമ്മീഷണര്‍ എസ് ദേവ്ദത്ത് സിംഗ് പറഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വ്യക്തമല്ല. മൂന്ന് മാസത്തിനുള്ളില്‍ രണ്ടാമത്തെ നേപ്പാളി വിദ്യാര്‍ത്ഥിയാണ് കെഐഐടിയില്‍ ആത്മഹത്യ ചെയ്യുന്നത്.
കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനി നേപ്പാളിലെ ബിര്‍ഗുഞ്ച് സ്വദേശിയാണ്. പോലീസ് കെഐഐടി കാമ്പസില്‍ എത്തി കേസ് അന്വേഷിക്കുന്നുണ്ടെന്ന് സിംഗ് പറഞ്ഞു.
കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന 20 കാരിയായ നേപ്പാളി പെണ്‍കുട്ടി സഹപാഠിയുടെ ബ്ലാക്ക് മെയിലിംഗിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത് മൂന്ന് മാസം മുമ്പാണ്. ചില ഫാക്കല്‍റ്റി അംഗങ്ങള്‍ നേപ്പാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ വംശീയവും അപമാനകരവുമായ പരാമര്‍ശങ്ങള്‍ നടത്തിയത് പിന്നീട് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
പ്രതിയായ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയായ അദ്വിക് ശ്രീവാസ്തവയെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. 1,000-ത്തിലധികം നേപ്പാളി വിദ്യാര്‍ത്ഥികളോട് കാമ്പസ് വിടാന്‍ സര്‍വകലാശാല അധികൃതര്‍ ഉത്തരവിട്ടതും വിവാദമായി. വിദേശകാര്യ മന്ത്രാലയം ഇടപെട്ടതോടെ സര്‍വകലാശാല നേപ്പാളി വിദ്യാര്‍ത്ഥികളോട് ക്ഷമാപണം നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്