ഞങ്ങൾ സനാതന ധർമ്മം പിന്തുടരുന്നവർ, രാഷ്ട്രീയത്തിലേക്ക് ഇല്ല: അനന്ത് അംബാനി 

FEBRUARY 28, 2024, 12:57 PM

വ്യാവസായിക വിപ്ലവം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ വലിയ പങ്ക് വഹിക്കുന്നവരാണ് അംബാനി കുടുംബം.അനന്ത് അംബാനി, ആകാശ് അംബാനി, ഇഷ അംബാനി തുടങ്ങിയവരാണ് ഈ പാരമ്പര്യം തുടരുന്നത്. മുകേഷിൻ്റെയും നിത അംബാനിയുടെയും ഇളയ മകനും കുടുംബ ബിസിനസിൻ്റെ അവകാശിയുമായ അനന്ത് അംബാനി നിലവിൽ റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ബോർഡുകളിൽ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നുണ്ട്.  

ഇപ്പോഴിതാ ഇന്ത്യ ടുഡേ സംഘടിപ്പിച്ച ഒരു പരിപാടിയിൽ അനന്ത് പറഞ്ഞ ചില കാര്യങ്ങളാണ് വൈറൽ ആയിരിക്കുന്നത്.രാഷ്ട്രീയത്തോട് താത്പര്യമില്ലെന്നാണ് അനന്ത് തുറന്നു പറഞ്ഞിരുക്കുന്നത്.തങ്ങൾ സനാതന ധർമത്തിൽ വിശ്വസിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലോകോത്തര ബിസിനസ്സ് കുടുംബം എന്നതിലുപരി, സനാതൻ ധർമ്മത്തിൽ ഉറച്ചുനിൽക്കുന്ന തങ്ങൾ മതപരവും ആത്മീയവുമായ ആഴത്തിലുള്ളവരാണെന്നും അനന്ത് എടുത്തുപറഞ്ഞു. 

“എൻ്റെ കുടുംബത്തിലെ എല്ലാവരും മതവിശ്വാസികളാണ്. എൻ്റെ സഹോദരൻ ഒരു വലിയ ശിവഭക്തനാണ്. എൻ്റെ അച്ഛൻ ഗണപതിയെ ആരാധിക്കുന്നു. എൻ്റെ അമ്മ നവരാത്രിയിൽ ഒമ്പത് ദിവസവും വ്രതമെടുക്കും. എൻ്റെ മുത്തശ്ശിയും ശ്രീനാഥ് ജിയോട് ഭക്തിയുള്ളവളാണ്. എൻ്റെ കുടുംബത്തിലെ എല്ലാവരും ദൈവത്തോട് അർപ്പിതരാണ്. നമുക്കുള്ളതെല്ലാം അവിടുന്ന് നമുക്ക് നൽകിയതാണ്. ദൈവം എല്ലായിടത്തും, എന്നിലും നിങ്ങളിലും ഉണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എൻ്റെ കുടുംബം മുഴുവൻ സനാതൻ ധർമ്മം പിന്തുടരുന്നു."- അനന്ത് പറഞ്ഞു.

vachakam
vachakam
vachakam

പ്രീ-വെഡിങ് ചടങ്ങുകളുടെ ഒരുക്കത്തിലാണ് അനന്ത് ഇപ്പോൾ.മാർച്ച് 1 മുതൽ മാർച്ച് 3 വരെ ജാംനഗറിൽ അംബാനിയുടെ വസതിയിലാണ് 3 ദിവസത്തെ ചടങ്ങ്.നിലവിൽ, വിശിഷ്ട വ്യക്തികൾ, സെലിബ്രിറ്റികൾ, പോപ്പ് താരങ്ങൾ എന്നിവരുൾപ്പെടെ 1000-ലധികം അതിഥികളെ സ്വീകരിക്കാൻ ജാംനഗർ ഒരുങ്ങുകയാണ്അതിഥി പട്ടികയിൽ മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ, അമിതാഭ് ബച്ചൻ, രജനികാന്ത്, തുടങ്ങിയവരും ഉൾപ്പെടുന്നു. ആഗോള പോപ്പ് താരം റിഹാനയും ചടങ്ങിൽ എത്തുമെന്നാണ് വിവരം.

ENGLISH SUMMARY: Anant Ambani about Politics 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam