ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം

OCTOBER 6, 2025, 4:16 AM

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം. ബെംഗളൂരുവിലെ കോറമംഗലയിലാണ് സംഭവം ഉണ്ടായത്. ബുക്ക് ചെയ്ത ലൊക്കേഷനിലേക്ക് പോകാൻ കൂട്ടാക്കാതെ യൂബർ ഓട്ടോ ഡ്രൈവർ യുവതിയെ പാതിവഴിയിൽ ഇറക്കിവിടാൻ ശ്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം തെരുവുനായ ശല്യം ഉണ്ടെന്നും ബുക്ക് ചെയ്ത ലോക്കേഷനില്‍ തന്നെ എത്തിക്കണമെന്നും യുവതി പറഞ്ഞിട്ടും ഓട്ടോ ഡ്രൈവര്‍ കൂട്ടാക്കിയില്ല. കാർ പോകുന്ന സ്ഥലമായിട്ടും വാഹനം തിരിക്കാൻ സ്ഥലമില്ലെന്ന് പറഞ്ഞ് യുവതിയോട് ഓട്ടോ ഡ്രൈര്‍ തട്ടിക്കയറുകയായിരുന്നു. മുഖത്തടിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു. 

പ്രതിഷേധിച്ചപ്പോൾ യുവതിയെ കയറ്റി ഓട്ടോയുമായി തിരികെ പോകാനും ശ്രമിച്ചു. KA 41 C 2777 എന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് യുവതിക്കുനേരെ അതിക്രമം കാണിച്ചത്. അതിക്രമത്തിന്‍റെ വീഡിയോയും യുവതി എക്സിൽ പോസ്റ്റ് ചെയ്തു. തനിക്കുണ്ടായ അനുഭവവും യുവതി എക്സിൽ വിവരിച്ചു. ആരോട് പരാതി പറ‌ഞ്ഞാലും പ്രശ്നമില്ലെന്നാണ് ഓട്ടോ ഡ്രൈവർ മറുപടി നൽകിയത്. ഇന്നലെ രാത്രി നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam