ഗുജറാത്തില്‍ ദുരഭിമാന കൊല; ആണ്‍സുഹൃത്തിന്റെ കൂടെ ജീവിക്കാന്‍ തീരുമാനിച്ചതിന് 18കാരിയെ കൊലപ്പെടുത്തി അച്ഛനും അമ്മാവനും

AUGUST 13, 2025, 4:10 AM

അഹമ്മദാബാദ്: ഗുജറാത്തില്‍ ദുരഭിമാന കൊല. ഗുജറാത്തിലെ ബനസ്‌കന്തയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 18 കാരിയായ ചന്ദ്രിക ചൗധരി ആണ്‍സുഹൃത്തിന്റെ കൂടെ ജീവിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ അച്ഛനും അമ്മാവനും ചേര്‍ന്ന് ചന്ദ്രികയെ കൊലപ്പെടുത്തുകയായിരുന്നു. 

അതേസമയം പെണ്‍കുട്ടി 478 മാര്‍ക്ക് നീറ്റ് പരീക്ഷയില്‍ നേടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടാന്‍ കാത്തിരിക്കുകയായിരുന്നു. എന്നാൽ കുട്ടി പഠനം തുടരാനും ഒറ്റയ്ക്ക് ജീവിക്കാനും തീരുമാനിച്ചത് കുടുംബത്തിന് അംഗീകരിക്കാനാകാത്തതായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

പെൺകുട്ടി ഈ തീരുമാനമെടുത്തത് അറിഞ്ഞതിന് പിന്നാലെ പിതാവ് സെന്ധ ചന്ദ്രികയ്ക്ക് പാലില്‍ മയക്കുമരുന്ന് കലക്കി നല്‍കുകയായിരുന്നു. പിന്നാലെ ഷാള്‍ ഉപയോഗിച്ച് സെന്ധനും അമ്മാവന്‍ ശിവറാമും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ആണ്‍സുഹൃത്ത് ഹരേഷ് ചൗധരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam