ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഓരോ ഭീകരപ്രവര്‍ത്തനത്തിനും ഉചിതമായതും കൃത്യവുമായ മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച പറഞ്ഞു. ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ആദ്യ പൊതു പ്രസ്താവനയായിരുന്നു ഇത്.
'ഭീരുത്വം നിറഞ്ഞ ആക്രമണം തങ്ങളുടെ വിജയമാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍, ഇത് നരേന്ദ്ര മോദിയുടെ ഇന്ത്യയാണെന്ന് അവര്‍ ഓര്‍മ്മിക്കണം. പ്രതികാരം എണ്ണിയെണ്ണി ചെയ്യും.' ഭീകരര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി അമിത് ഷാ പറഞ്ഞു.
രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഭീകരതയെ പിഴുതെറിയാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. 'ഈ രാജ്യത്തിന്റെ ഓരോ ഇഞ്ച് ഭൂമിയില്‍ നിന്നും ഭീകരതയെ പിഴുതെറിയുക എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം, അത് പൂര്‍ത്തീകരിക്കപ്പെടും,' അദ്ദേഹം പറഞ്ഞു.
'140 കോടി ഇന്ത്യക്കാര്‍ മാത്രമല്ല, ലോകം മുഴുവന്‍ ഈ പോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുന്നു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒന്നിച്ചുചേര്‍ന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു.' ഷാ പറഞ്ഞു.
ഭീകരത തുടച്ചുനീക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ ചെയ്തവര്‍ക്ക് തീര്‍ച്ചയായും ഉചിതമായ ശിക്ഷ നല്‍കുമെന്നുമുള്ള ദൃഢനിശ്ചയം ആവര്‍ത്തിക്കുന്നു എന്ന് അമിത് ഷാ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്