ദില്ലി : ദില്ലിയിൽ വായു മലിനീകരണം രൂക്ഷമായതോടെ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണവും വർധിച്ചതായി റിപ്പോർട്ട്. ശ്വാസ തടസ്സം, ഹൃദയം സംബന്ധിച്ചുള്ള അസുഖം അടക്കമുള്ളവരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നത്.കണ്ണുകളിലേക്ക് നേരിട്ട് കാറ്റടിക്കുന്നവർക്കും അലർജി അടക്കമുള്ള വിവിധ രോഗങ്ങൾ ബാധിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായത്. ദില്ലിയില്‍ ക്ലൗഡ് സീഡിങ്ങിലൂടെ കൃത്രിമ മഴ പെയ്യിക്കാൻ ക്ലൗഡ് സീഡിംഗ് പരീക്ഷണം നടത്തിയെങ്കിലും ആ പരീക്ഷണം പാളി. പ്രതീക്ഷിച്ച ഫലം കിട്ടാതായതോടെ ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായിരിക്കുകയാണ്. പലയിടത്തും വായു ഗുണനിലവാര സൂചിക 400നു മുകളിലെത്തി.
ദില്ലിയില്‍ ശരാശരി വായു ഗുണനിലവാര സൂചിക 400നോട് അടുത്തതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ഉപയോഗിക്കണമെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
