ചെന്നൈ: നാലു മുൻ മന്ത്രിമാർ അടക്കം എഐഎഡിഎംകെ നേതാക്കൾ കൂട്ടത്തോടെ ടിവികെയിൽ. മുൻമന്ത്രിമാരായ സി വിജയഭാസ്കർ ,എം ആർ വിജയഭാസ്കർ ,എസ് വളർമതി ,എംഎസ്എം ആനന്ദൻ തുടങ്ങിയ നേതാക്കളാണ് ടിവികെയിൽ ചേർന്നത്.
ഇതിൽ സി വിജയഭാസ്കറും എംആർ വിജയഭാസ്കറും എംഎൽഎ സ്ഥാനം രാജിവച്ചാണ് ടിവികെ അംഗത്വമെടുത്തത്. അഞ്ചു മുൻ എംഎൽഎമാരും, നാലു ജില്ലാ സെക്രട്ടറിമാരും ഇവർക്ക് ഒപ്പം ടിവികെയിൽ ചേർന്നു.
മഹാബലിപുരത്ത് നടന്ന ചടങ്ങിൽ മന്ത്രിമാരായ എൻ. ആനന്ദും ആധവ് അർജുനയും നേതാക്കളെ അംഗത്വം നൽകി സ്വീകരിച്ചു. അയ്യായിരത്തിൽ അധികം പ്രവർത്തകരും പ്രാദേശിക നേതാക്കളും ടിവികെയിൽ ചേർന്നതായി സി വിജയഭാസ്കർ അവകാശപ്പെട്ടു.
അതേസമയം ടിവികെ കുതിരക്കച്ചവടം നടത്തുകയാണെന്ന ആരോപണവുമായി എഐഎഡിഎംകെയും രംഗത്തുവന്നു. തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് എംപി ഇമ്പദുരൈയുടെ തീരുമാനം. വാഗ്ദാനം നിരസിച്ച രണ്ടു എംഎൽഎമാരും ഡിഎംകെയ്ക്ക് ഒപ്പം നില്കുമെന്ന നിലപാട് സ്വീകരിച്ചതായും ഭാരതി പറഞ്ഞു. അധികാരം ദുർവിനിയോഗം ചെയ്ത വിജയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു ഭാരതി ഗവർണർക്ക് കത്ത് നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
