ന്യൂഡൽഹി : ഇന്ത്യ–ചൈന ബന്ധം സാധാരണ നിലയിലേക്കെന്നു സൂചന നൽകി ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാനസർവീസുകൾ പുനഃസ്ഥാപിക്കാൻ ധാരണ.
2020ൽ കോവിഡ് കാലത്താണ് ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തലാക്കിയത്.പിന്നീട് ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തെത്തുടർന്ന് സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയായിരുന്നു.
വിമാന സർവീസ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളുടെയും വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങൾ തമ്മിൽ സാങ്കേതികതല ചർച്ചകൾ നടന്നു വരുകയായിരുന്നു. ഈ ചർച്ചകളുടെ ഫലമായി ഒക്ടോബർ അവസാനത്തോടെ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.ഷാങ്ഹായ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചയിലും ഈ വിഷയങ്ങൾ ചർച്ചയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്