ന്യൂഡെല്‍ഹി: മെയ് 9 ന് മോസ്‌കോയില്‍ നടക്കാനിരിക്കുന്ന റഷ്യയുടെ വിജയദിനാഘോഷത്തില്‍ നിന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിട്ടുനിന്നേക്കും. പരേഡില്‍ പങ്കെടുക്കാന്‍ റഷ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ക്ഷണിച്ചിരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്ക് പകരം രാജ്‌നാഥ് സിംഗിനെ മോസ്‌കോയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു.
എന്നാല്‍ രാജ്‌നാഥ് സിംഗും ഇപ്പോള്‍ റഷ്യന്‍ യാത്ര റദ്ദാക്കിയേക്കുമെന്ന സൂചനകളാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് തക്കതായ തിരിച്ചടി നല്‍കാന്‍ പ്രധാനമന്ത്രി സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മനിക്കെതിരായ സോവിയറ്റ് വിജയത്തിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പരേഡില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ആയിരിക്കുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്