‘മക്കള്‍ മേടൈ’; അണ്ണാമലൈക്ക് പിന്നാലെ സോഷ്യല്‍ മൂവ്‌മെന്റുമായി രജിനികാന്തിന്റെ ഭാര്യ ലത

JUNE 5, 2026, 9:35 AM

കെ അണ്ണാമലൈയ്ക്ക് പിന്നാലെ സോഷ്യല്‍ മൂവ്‌മെന്റുമായി രജിനികാന്തിന്റെ ഭാര്യ ലത. മക്കള്‍ മേടൈ എന്ന പേരിലാണ് പ്ലാറ്റ്‌ഫോം. ആര്‍ക്കും മൂവ്‌മെന്റിന്റെ ഭാഗമാകാമെന്ന് ലത രജിനികാന്ത് പറഞ്ഞു.

കെ അണ്ണാമലൈ, പുതിയ സംഘടന പ്രഖ്യാപനത്തിനിടെ രജിനികാന്തിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലത രജിനികാന്ത് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

തമിഴ്‌നാട്ടിലെ സാധാരണക്കാരന് വേണ്ടിയാണ് പുതിയ നീക്കമെന്നാണ് അണ്ണാമലൈ പറയുന്നത്. ബിജെപിയില്‍ നില്‍ക്കുമ്പോള്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നുപറഞ്ഞിരുന്നു.

vachakam
vachakam
vachakam

2025 ഡിസംബര്‍ നാലിന് രാജിവെയ്ക്കാന്‍ ഒരുങ്ങിയതാണ്. എന്നാല്‍, കേന്ദ്രനേതൃത്വം അനുവദിച്ചില്ല. അതിനാലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടര്‍ന്നത്. തമിഴ് നാട്ടില്‍ ബിജെപി തനിച്ച് നില്‍ക്കണമെന്നായിരുന്നു ആഗ്രഹം. പലതവണ കേന്ദ്രനേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാല്‍ അംഗീകരിയ്ക്കപ്പെട്ടില്ലെന്നും കെ അണ്ണാമലൈ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam