ബീഹാർ: കൈമൂർ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു നടിമാരും ഒരു പിന്നണി ഗായകനുമടക്കം 9 പേർ മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം ഉണ്ടായത്.
ചലച്ചിത്ര പ്രവർത്തകർ സഞ്ചരിച്ചിരുന്ന എസ്.യു.വിയാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് പുറത്തു വരുന്ന വിവരം. ആദ്യം ബൈക്കിനെ ഇടിച്ച കാർ നിരങ്ങി റോഡിന്റെ ഒരു വശത്തേക്ക് പോയി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അതേസമയം ബൈക്ക് യാത്രികൻ തത്ക്ഷണം മരിച്ചു. നടിമാരായ അഞ്ജലി തിവാരി, സിമ്രാൻ ശ്രീവാസ്തവ, ഗായകൻ ഛോട്ടു പാണ്ഡെ എന്നിവരാണ് മരിച്ച ചലച്ചിത്ര പ്രവർത്തകർ. ട്രക്ക് ഡ്രൈവർ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പോലീസ് അപകടത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്