ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തെ ഞെട്ടിച്ച് തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റവുമായി നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) കളം പിടിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ആദ്യമായി ചുവടുവെച്ച വിജയ്യുടെ പാര്‍ട്ടി വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തമിഴ്‌നാട് രാഷ്ട്രീയം എന്നും വെള്ളിത്തിരയിലെ നായകന്മാരെ ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുള്ള ചരിത്രമാണ് ഉണ്ടായിട്ടുള്ളത്.
എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം തമിഴ് മക്കള്‍ക്കിടയിലേക്ക് ഇറങ്ങിവന്ന തമിഴകത്തിന്റെ സ്വന്തം 'ദളപതി' ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ തിരുത്തിക്കുറിക്കുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, ദ്രാവിഡ രാഷ്ട്രീയത്തിന്റെ വന്മതിലുകളെ വിറപ്പിച്ചു കൊണ്ട് തമിഴക വെട്രി കഴകം വന്‍ മുന്നേറ്റമാണ് നടത്തുന്നത്.
രാവിലെ 9.30 വരെയുള്ള ട്രെന്‍ഡ് പ്രകാരം ആകെയുള്ള 234 സീറ്റുകളില്‍ 71 സീറ്റുമായി ടിവികെ ഒന്നാമതും 58 സീറ്റുകളുമായി എഐഡിഎംകെ രണ്ടാമതും സീറ്റുള്ള ഡിഎംകെ മൂന്നാമതുമാണ്. ആദ്യഘട്ട ട്രെന്‍ഡുകളില്‍ പല പ്രമുഖ സീറ്റുകളിലും വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്തുണ്ട്. ആദ്യമായി ജനവിധി തേടിയ വിജയ് പെരമ്പൂര്‍ മണ്ഡലത്തില്‍ ലീഡ് നിലനിര്‍ത്തിക്കൊണ്ട് തന്റെ രാഷ്ട്രീയ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ്.
ഡി.എം.കെ സഖ്യം ഭരണത്തുടര്‍ച്ചയ്ക്കായി ലീഡ് ഉയര്‍ത്തുന്നുണ്ടെങ്കിലും, വിജയ്യുടെ പാര്‍ട്ടി പിടിക്കുന്ന വോട്ടുകള്‍ പല മണ്ഡലങ്ങളിലും പരമ്പരാഗത മുന്നണികളുടെ വിജയസാധ്യതകളെ മാറ്റിമറിക്കുന്നു. തമിഴ്‌നാട്ടിലെ യുവ വോട്ടര്‍മാരും സ്ത്രീകളും വലിയ തോതില്‍ വിജയ്യുടെ ജനകീയതയെ പിന്തുണയ്ക്കുന്നു. ഡി.എം.കെ, അണ്ണാ ഡി.എം.കെ മുന്നണികള്‍ക്ക് അപ്പുറം ഒരു പുതിയ രാഷ്ട്രീയ ബദല്‍ ആഗ്രഹിച്ച ജനങ്ങള്‍ ടി.വി.കെ-യെ പ്രതീക്ഷയോടെ കണ്ടു എന്നാണ് ആദ്യ ട്രെന്‍ഡുകള്‍ നല്‍കുന്ന സൂചന.
മാത്രമല്ല സിനിമയിലെ ആരാധക കൂട്ടായ്മകളെ കൃത്യമായി രാഷ്ട്രീയ കേഡറുകളാക്കി മാറ്റാന്‍ വിജയ്ക്ക് സാധിച്ചു. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിനേക്കാള്‍ വലിയ മുന്നേറ്റമാണ് വിജയ്യുടെ ടി.വി.കെ ഇത്തവണ കാഴ്ചവെക്കുന്നത്. ടി.വി.കെ ഇത്തവണ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ 'കിംഗ്' ആകുമോ അതോ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന 'കിംഗ് മേക്കര്‍' ആകുമോ എന്നാണ് രാജ്യം തന്നെ ഉറ്റുനോക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
