ഹൈദരാബാദ്: തെലുഗു നടൻ വിജയ് ദേവെരകൊണ്ട ഇഡി ഓഫീസിൽ ഹാജരായതായി റിപ്പോർട്ട്. അനധികൃത വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്തെന്ന കേസുമായി ബന്ധപ്പെട്ടാണ് നടൻ ഹാജരായത് എന്നാണ് ലഭിക്കുന്ന വിവരം.
പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി എന്നിവരുൾപ്പെടെ 25 പ്രമുഖ സിനിമ താരങ്ങള്‍ക്കെതിരെയാണ് കേസ്. വൻ തുകകള്‍ പ്രതിഫലം സ്വീകരിച്ച ശേഷം താരങ്ങൾ നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന പരാതിയെ തുടർന്നായിരുന്നു കേസ്.
വിഷയത്തിൽ അന്വേഷണസംഘം ദേവെരകൊണ്ടയുടെ മൊഴിയെടുക്കും. സമാന കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജും ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. പ്രകാശ് രാജിന് പുറമെ റാണ ദഗ്ഗുബതി, മഞ്ചു ലക്ഷ്മി എന്നിവരെയും ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്