'ജനാധിപത്യത്തിന് നേരെയുള്ള നഗ്നമായ ആക്രമണം'; കെജ്രിവാളിന്റെ അറസ്റ്റിൽ രൂക്ഷ പ്രതികരണവുമായി മമത ബാനർജി

MARCH 22, 2024, 2:15 PM

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. ജനാധിപത്യത്തിന് നേരെയുള്ള ബിജെപിയുടെ നഗ്നമായ ആക്രമണമാണിതെന്നാണ് മമത ബാനർജി പ്രതികരിച്ചത്.

തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ സഖ്യത്തിലെ മുഖ്യമന്ത്രിമാർക്കെതിരായ അന്യായമായ നടപടിയാണിത്. സാമൂഹ്യമാധ്യമമായ എക്സിലാണ് മമതയുടെ പരാമർശം ഉണ്ടായത്. 

അതേസമയം, മദ്യ നയക്കേസില്‍ ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് വിചാരണ കോടതിയില്‍ അരവിന്ദ് കെജ്രിവാളിനെ ഹാജരാക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം ഉണ്ടായത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam