തമിഴ്‌നാട്ടിലെ വില്ലുപുരം ക്ഷേത്രത്തിൽ ഒമ്പത് ചെറുനാരങ്ങ  ലേലത്തിൽ വിറ്റത് 2.36 ലക്ഷത്തിന്; കാരണം ഇതാണ് 

MARCH 28, 2024, 4:18 PM

ചെന്നൈ: ഒമ്പത് ചെറുനാരങ്ങ തമിഴ്‌നാട്ടിലെ വില്ലുപുരം ക്ഷേത്രത്തിൽ ലേലത്തിൽ വിറ്റത് 2.36 ലക്ഷത്തിന്. ചൊവ്വാഴ്ചയാണ് വില്ലുപുരത്തെ മുരുക ക്ഷേത്രത്തിൽ ലേലം നടന്നത്. മുരുക ക്ഷേത്രത്തിലെ പവിത്രമായ വേലില്‍ കുത്തിയ ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് കുടിക്കുന്നത് വന്ധ്യത മാറ്റുകയും കുടുംബത്തില്‍ ഐശ്വര്യം നല്‍കുകയും ചെയ്യുമെന്നാണ് ഭക്തരുടെ വിശ്വാസം. 

കുട്ടികളില്ലാത്ത നിരവധി ദമ്പതികള്‍ ആണ് ഈ ക്ഷേത്രത്തിലെ പങ്കുനി ഉതിരം ഉത്സവ വേളയില്‍ ദർശനത്തിനെത്തുന്നുണ്ട്. ക്ഷേത്ര ഭരണ സമിതിയാണ് ലേലം നടത്തുന്നത്. 'കുട്ടികളില്ലാത്ത ദമ്പതികള്‍ വന്ധ്യത മാറുമെന്ന വിശ്വാസത്തില്‍ നാരങ്ങ വാങ്ങുന്നു. വ്യാപാരികളും വ്യവസായികളും തങ്ങളുടെ വ്യാപാര സംരംഭങ്ങളുടെ അഭിവൃദ്ധിക്കായി നാരങ്ങ വാങ്ങുന്നു എന്നാണ് ഒരു ഗ്രാമവാസി ഇക്കാര്യത്തിൽ പ്രതികരിച്ചത്.

ഉത്സവത്തിന്റെ ഒമ്പത് ദിവസങ്ങളില്‍ ക്ഷേത്രത്തിലെ പൂജാരിമാർ എല്ലാ ദിവസവും വേലില്‍ നാരങ്ങ കുത്തുകയും അവസാന ദിവസം മാനേജ്‌മെന്റ് അവ ലേലം ചെയ്യുകയും ചെയ്യുന്നതാണ് പതിവ്. ആദ്യ ദിവസം തന്നെ വേലില്‍ കുത്തുന്ന നാരങ്ങയ്‌ക്ക് ഐശ്വര്യം കൂടുതലാണെന്നും ഏറ്റവും വലിയ ശക്തിയുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam