ലഖ്‌നൗ: ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയിൽ തീർത്ഥാടകരുമായി പോയ ട്രാക്ടറിൽ ട്രക്ക് ഇടിച്ചുകയറി എട്ട് പേർ മരിക്കുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. അതിവേഗതയിൽ വന്ന ട്രക്ക് തീർത്ഥാടകരുമായി പോയ ട്രാക്ടറിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ എട്ട് പേര്‍ മരിക്കുകയും 43 പേര്‍ ചികിത്സയില്‍ കഴിയുകയുമാണ്. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ വെന്റിലേറ്ററിലാണെന്നും അദ്ദേഹം പറഞ്ഞു.
അർനിയ ബൈപാസിന് സമീപമായിരുന്നു അപകടം. ട്രാക്ടറിന് പിന്നിലേക്ക് ഇടിച്ചു കയറിയ ട്രക്ക് ഇടിയുടെ ആഘാതത്തിൽ മറിഞ്ഞു. റഫത്പൂര്‍ ഗ്രാമത്തില്‍ നിന്ന് രാജസ്ഥാനിലെ ജഹര്‍പീറിലേക്ക് തീര്‍ത്ഥാടനത്തിന് പോവുകയായിരുന്ന 61 പേരാണ് ട്രാക്ടര്‍-ട്രോളിയില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്