വീണ്ടും നിർഭയ?; ക്രൂരമായി ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ചു, രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ചു വീണ്ടും യുവതിക്ക് നേരെ പീഡനം

OCTOBER 12, 2024, 10:41 AM

ഡൽഹി: രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ചു നിർഭയയ്ക്ക് ശേഷം വീണ്ടും യുവതിക്ക് നേരെ പീഡനം. തെക്കുകിഴക്കൻ ദില്ലിയിലെ സരായ് കാലേ ഖാനിൽ 34 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. 

പുലർച്ചെ 3.30 ഓടെയാണ് റോഡരികിൽ യുവതിയെ ചോരയിൽ കുളിച്ച നിലയിൽ ഒരു നാവിക സേന ഉദ്യോഗസ്ഥൻ കണ്ടെത്തിയത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ഒഡീഷ സ്വദേശിയായ യുവതിയാണ് ക്രൂര പീഡനത്തിന് ഇരയായത് എന്നാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞ കുറച്ചുകാലമായി ദില്ലിയിലാണ് യുവതി താമസിക്കുന്നത്. ചോരയിൽ കുളിച്ച മുഷിഞ്ഞ ചുരിദാർ  ധരിച്ച് അവശ നിലയിലായിരുന്നു യുവതി.  ജനനേന്ദ്രിയത്തിൽ നിന്ന് രക്തസ്രാവമുണ്ടായിരുന്നു. ഗുരുതരാവസ്ഥയിലുള്ള യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam