അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് നിന്നും 3,300 കിലോ മയക്കുമരുന്ന് പിടികൂടി.പാകിസ്താൻ സ്വദേശികളുടേതെന്ന് സംശയിക്കുന്ന ബോട്ടിൽ നിന്ന് ഇന്ത്യൻ നാവികസേനയുടെയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെയും (എടിഎസ്) സഹായത്തോടെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ആണ് ഇത്ര വലിയ അളവിൽ മയക്കുമരുന്ന് പിടിക്കൂടിയത്.
പിടിച്ചെടുത്ത മയക്കുമരുന്നിന് രാജ്യാന്തര വിപണിയിൽ ഏകദേശം 2000 കോടിയിലേറെ മൂല്യം വരുമെന്നാണ് കണക്കാക്കുന്നത്. 3,089 കിലോഗ്രാം കഞ്ചാവും 158 കിലോഗ്രാം മെത്താംഫെറ്റാമൈനും 25 കിലോഗ്രാം മോർഫിനുമാണ് എൻസിബി പിടികൂടിയത്."പ്രൊഡ്യൂസ് ഓഫ് പാകിസ്താൻ" എന്ന് ഇതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.ബോട്ടിൽ ഉണ്ടായിരുന്ന അഞ്ച് ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു നിരീക്ഷണ വിമാനത്തിൽ നിന്നുള്ള ഇൻപുട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേന വിന്യസിച്ച കപ്പൽ രണ്ട് ദിവസമായി ഈ കപ്പലിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.ബോട്ട് ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ചപ്പോൾ തന്നെ ഉദ്യോഗസ്ഥർ ബോട്ട് തടഞ്ഞു.പിടിച്ചെടുത്ത ബോട്ടും മയക്കുമരുന്നും ഗുജറാത്തിലെ പോർബന്തറിലേക്ക് കൊണ്ടുപോയി.
ഓപ്പറേഷനോട് പ്രതികരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "മയക്കുമരുന്ന് വിമുക്ത ഭാരതം" എന്ന കാഴ്ചപ്പാട് പിന്തുടരുന്നതിന് നിയമ നിർവ്വഹണ ഏജൻസികളെ അഭിനന്ദിച്ചു. "നമ്മുടെ രാജ്യത്തെ ലഹരിവിമുക്തമാക്കാനുള്ള നമ്മുടെ സർക്കാരിൻ്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ ചരിത്രവിജയം. ഈ അവസരത്തിൽ എൻസിബിയെയും നാവികസേനയെയും ഗുജറാത്ത് പോലീസിനെയും ഞാൻ അഭിനന്ദിക്കുന്നു," അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ഇന്ത്യൻ നാവികസേന മുമ്പ് കടലിൽ നടത്തിയ നിരവധി ഓപ്പറേഷനുകളിൽ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്.
ENGLISH SUMMARY: 3,300 kg of hashish, meth seized off Gujarat coast in biggest drug bust
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്