നിപയെ പൂട്ടിക്കെട്ടാന്‍ വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍; ആദ്യ പരീക്ഷണം ഏപ്രിലില്‍ 

FEBRUARY 4, 2026, 9:59 AM

ടോക്യോ: മാരകമായ നിപ വൈറസിനെ പൂട്ടിക്കെട്ടാന്‍ വാക്‌സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍. ടോക്യോ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. ഏപ്രിലോടെ ബെല്‍ജിയത്തില്‍ മനുഷ്യരിലുള്ള ക്ലിനിക്കല്‍ ട്രയലിന് തുടക്കമിടുമെന്ന് ജപ്പാന്‍ ആസ്ഥാനമായുള്ള നിക്കെയ് ഏഷ്യ മാഗസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

നിലവില്‍ നിപ വൈറസിനെ തുരത്താന്‍ ലൈസന്‍സുള്ള വാക്‌സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല. നിപാ വൈറസിന്റെ ജനിതക ഘടകങ്ങളുടെ ഒരുഭാഗം മീസില്‍സ് വൈറസിലേക്ക് ചേര്‍ത്താണ് പുതിയ വാക്‌സിന്‍ വികസിപ്പിക്കുന്നതെന്നാണ് വിവരം. മനുഷ്യരില്‍ വാക്‌സിന്‍ പ്രവേശിക്കുമ്പോള്‍ നിപാ വൈറസിന് സമാനമായ ആന്റിജെന്‍ പ്രോട്ടീന്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് യഥാര്‍ഥ വൈറസിനെ തിരിച്ചറിയാന്‍ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയും രോഗതീവ്രത കുറയ്ക്കാനും രോഗത്തെ പ്രതിരോധിക്കാനും സഹായിക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു.

നേരത്തേ എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ വാക്‌സിന്റെ ഫലപ്രാപ്തിയും സുരക്ഷയും തെളിയിച്ചതാണെന്ന് വാക്‌സിന്‍ വികസിപ്പിച്ച ഗവേഷകര്‍ പഞ്ഞു. മനുഷ്യരിലെ പരീക്ഷണത്തിന്റെ ഭാഗമായി ഒന്നാംഘട്ടത്തില്‍ 60 പേരെ ഉള്‍പ്പെടുത്താനാണ് തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam