കീവ്: ഉക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ രാജിവച്ചു. സർക്കാർ പുനഃസംഘടനയ്ക്കു മുന്നോടിയായാണ് കുലേബയുടെ നടപടി. എന്നാല്‍ രാജിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല. മറ്റ് നാല് കാബിനറ്റ് മന്ത്രിമാർകൂടി രാജി സമർപ്പിച്ചിട്ടുണ്ട്.
റഷ്യൻ അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും വലിയ പുനസംഘടനയാണ് നടക്കാൻപോകുന്നതെന്നാണ് റിപ്പോർട്ട്. സർക്കാരില്‍ പുനഃസംഘടനയുണ്ടാവുമെന്ന് പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി കഴിഞ്ഞ ആഴ്ച സൂചന നല്‍കിയിരുന്നു.
43 കാരനായ കുലേബ, 2020 മാർച്ചിലാണ് ഉക്രെയ്‌നിൻ്റെ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റത്. അതിനുശേഷം അയൽരാജ്യമായ റഷ്യ ഉക്രെയ്നിൽ നടത്തുന്ന അധിനിവേശത്തെ ചെറുക്കാനുള്ള ശ്രമങ്ങളിൽ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു.
2016-2019 കാലയളവിൽ കൗൺസിൽ ഓഫ് യൂറോപ്പിലേക്ക് ഉക്രെയ്നിൻ്റെ സ്ഥിരം പ്രതിനിധിയായും നിയമിക്കപ്പെട്ടിരുന്നു.
കുലേബ ഇതുവരെ തൻ്റെ രാജിയെ പരസ്യമായി അഭിസംബോധന ചെയ്തിട്ടില്ല, എന്നാൽ ലിവിവിൽ നടന്ന ആക്രമണത്തിന് ശേഷം റഷ്യയെ അപലപിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ബുധനാഴ്ച ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്