സന: ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് മറുപടിയായി, യെമനിലെ ഹൂത്തികള്‍ക്കെതിരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരം യുഎസ് സൈന്യം നടത്തിയ വന്‍തോതിലുള്ള വ്യോമാക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹൂത്തികള്‍ ചെങ്കടലിലെ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ അവര്‍ക്കുമേല്‍ 'നരകം വര്‍ഷിക്കും' എന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹൂത്തികള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കാന്‍ ഇറാനോടും ട്രംപ് ആവശ്യപ്പെട്ടു.
ജനുവരിയില്‍ ട്രംപ് പ്രസിഡന്റായതിനുശേഷം മിഡില്‍ ഈസ്റ്റിലെ ഏറ്റവും വിപുലമായ യുഎസ് സൈനിക നടപടിയാണ് ശനിയാഴ്ച നടന്നത്. ആണവ ചര്‍ച്ചകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ടെഹ്റാനില്‍ യുഎസ് ഉപരോധം ശക്തമാക്കുന്നതിനിടെയാണ് സഖ്യകക്ഷികളായ ഹൂതികളുടെ മേല്‍ ആക്രമണം ശക്തമാക്കിയ്.
യുഎസ് ആക്രമണങ്ങള്‍ 'യുദ്ധക്കുറ്റം' ആണെന്ന് ഹൂതികള്‍ പ്രതികരിച്ചു. 'തീവ്രവാദത്തിനെതിരെ രൂക്ഷതയോടെ പ്രതികരിക്കാന്‍ ഞങ്ങളുടെ യെമന്‍ സായുധ സേന പൂര്‍ണ്ണമായും തയ്യാറാണ്,' ഹൂതികള്‍ പ്രസ്താവനയില്‍ പറഞ്ഞു.
ശനിയാഴ്ചത്തെ ആക്രമണങ്ങളില്‍ ചെങ്കടലിലുള്ള ഹാരി എസ് ട്രൂമാന്‍ വിമാനവാഹിനിക്കപ്പലില്‍ നിന്നുള്ള യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാ.ിരുന്നു. മിഡില്‍ ഈസ്റ്റിലെ സൈനിക മേല്‍നോട്ടം വഹിക്കുന്ന യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ്, ശനിയാഴ്ചത്തെ ആക്രമണങ്ങളെ യെമനിലുടനീളം ഒരു വലിയ തോതിലുള്ള ഓപ്പറേഷന്റെ തുടക്കമായി വിശേഷിപ്പിച്ചു.
'അമേരിക്കന്‍ കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും (ഞങ്ങളുടെ സൈനികര്‍ക്കും!) നേരെയുള്ള ഹൂത്തി ആക്രമണങ്ങള്‍ അനുവദിക്കില്ല; അവരുടെ ഗുണഭോക്താവായ ഇറാനും മുന്നറിയിപ്പുണ്ട്,' പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എക്സില്‍ എഴുതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്