ഉക്രെയ്‌നെതിരായ യുദ്ധം ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കും: പുടിന്‍

FEBRUARY 9, 2024, 2:43 PM

മോസ്‌കോ: ഉക്രെയ്നെതിരായ യുദ്ധം ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കാന്‍ ഒരു മാര്‍ഗമുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഉക്രെയ്‌നെ സഹായിക്കുന്നത് പാശ്ചാത്യ രാജ്യങ്ങള്‍ അവസാനിപ്പിച്ചാല്‍ റഷ്യയുടെ സമ്പൂര്‍ണ അധിനിവേശം അവസാനിക്കുമെന്നും പുടിന്‍ വ്യക്തമാക്കി. ഫോക്സ് ന്യൂസ് മുന്‍ അവതാരകന്‍ ടക്കര്‍ കാള്‍സണുമായുള്ള അഭിമുഖത്തിലാണ് പുടിന്റെ പരാമര്‍ശങ്ങള്‍.  

'നിങ്ങള്‍ക്ക് ശരിക്കും യുദ്ധം നിര്‍ത്തണമെങ്കില്‍, ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തേണ്ടതുണ്ട്. ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ അത് അവസാനിക്കും. അത്രയേയുള്ളൂ,'' പുടിന്‍ കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തിന് സമാധാനപരമായ പരിഹാരം കൊണ്ടുവരാന്‍ ബൈഡന്‍ ശ്രമിച്ചിട്ടില്ലെന്ന് പുടിന്‍ ആരോപിച്ചു. 'ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചതെന്നാണെന്ന് എനിക്ക് ഓര്‍മയില്ല. എനിക്ക് ട്രംപുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നു' പുടിന്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam