മോസ്‌കോ: റഷ്യയുടെ ഏംഗല്‍സ് സ്ട്രാറ്റജിക് ബോംബര്‍ ബേസിനെ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമിച്ച്് ഉക്രെയ്ന്‍. യുദ്ധത്തിന്റെ മുന്‍നിരയില്‍ നിന്ന് ഏകദേശം 700 കിലോമീറ്റര്‍ അകലെ വലിയൊരു സ്‌ഫോടനത്തിനും തീപിടുത്തത്തിനും ഇത് കാരണമായതായി റഷ്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
വ്യോമതാവളത്തില്‍ വന്‍ സ്‌ഫോടനം നടന്നതായും അത് സമീപത്തുള്ള കോട്ടേജുകള്‍ തകര്‍ത്തതായും റഷ്യയുടെ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
കെട്ടിടങ്ങളുടെ സ്ഥാനവും ആകൃതിയും അടിസ്ഥാനമാക്കി റോയിട്ടേഴ്സ് പരിശോധിച്ച ഒരു വീഡിയോയില്‍, തകര്‍ന്ന കോട്ടേജുകള്‍ക്ക് മുകളില്‍ നിന്ന് പുക ഉയരുന്നതായി കാണിച്ചു.
സോവിയറ്റ് കാലഘട്ടത്തിന്റെ തുടക്കത്തില്‍ തന്നെ നിലനിന്നിരുന്ന ഏംഗല്‍സിലെ ബോംബര്‍ ബേസില്‍ റഷ്യയുടെ ടുപോളേവ് ടു-160 ആണവ ശേഷിയുള്ള ഹെവി സ്ട്രാറ്റജിക് ബോംബറുകള്‍ ഉണ്ട്. ഇവ അനൗദ്യോഗികമായി വൈറ്റ് സ്വാന്‍സ് എന്നറിയപ്പെടുന്നു.
സരടോവ് ഗവര്‍ണറായ റോമന്‍ ബുസാര്‍ജിന്‍, ഏംഗല്‍സ് നഗരത്തില്‍ ഒരു ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടന്നെന്ന് സ്ഥിരീകരിച്ചു. ഒരു വ്യോമതാവളത്തിന് തീപിടിപ്പിച്ചതായും സമീപത്തുള്ള താമസക്കാരെ ഒഴിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഏംഗല്‍സ് ബേസിനെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചില്ല, പക്ഷേ അത് പ്രദേശത്തെ പ്രധാന വ്യോമതാവളമാണ്.
2022 ഡിസംബര്‍ മുതല്‍ ഏംഗല്‍സ് വ്യോമതാവളത്തില്‍ ഉക്രെയ്ന്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ജനുവരിയില്‍ ബേസിലെ ഒരു എണ്ണ ഡിപ്പോ തകര്‍ത്തെന്ന് ഉക്രെയ്ന്‍ അവകാശപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്