വെടിനിര്‍ത്തല്‍: അടുത്ത ആഴ്ച റഷ്യയുമായി ചര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്ത് ഉക്രെയ്ന്‍ 

JULY 19, 2025, 7:24 PM

കീവ്: ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി അടുത്ത ആഴ്ച റഷ്യയുമായി ഒരു കൂടിക്കാഴ്ചയ്ക്ക് ആഹ്വാനം ചെയ്യുന്നു. ഉക്രെയ്നിന്റെ ദേശീയ സുരക്ഷാ, പ്രതിരോധ കൗണ്‍സിലിന്റെ സെക്രട്ടറി റസ്റ്റം ഉമെറോവ്, അടുത്ത ആഴ്ച റഷ്യന്‍ പക്ഷവുമായുള്ള കൂടിക്കാഴ്ച നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ശനിയാഴ്ചത്തെ തന്റെ ദൈനംദിന പ്രസംഗത്തില്‍ സെലെന്‍സ്‌കി പറഞ്ഞു.

''ചര്‍ച്ചകളുടെ ചലനാത്മകത മെച്ചപ്പെടണം. വെടിനിര്‍ത്തല്‍ കൈവരിക്കാന്‍ നമ്മള്‍ സാധ്യമായതെല്ലാം ചെയ്യേണ്ടതുണ്ട്. തടവുകാരുടെ കൈമാറ്റം, കുട്ടികളുടെ തിരിച്ചുവരവ്, കൊലപാതകങ്ങള്‍ അവസാനിപ്പിക്കല്‍ എന്നിവ സംബന്ധിച്ച തീരുമാനങ്ങള്‍ റഷ്യന്‍ പക്ഷം ഒഴിവാക്കണം.'' സെലെന്‍സ്‌കി പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ സമാധാനം ഉറപ്പാക്കാന്‍ നേതൃതലത്തിലുള്ള ഒരു യോഗം അത്യാവശ്യമാണ്. അത്തരമൊരു കൂടിക്കാഴ്ചയ്ക്ക് ഉക്രെയ്ന്‍ തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കീവിന്റെ നിര്‍ദ്ദേശം ലഭിച്ചതായി റഷ്യയുടെ ചര്‍ച്ചാ സംഘവുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി റഷ്യന്‍ സ്റ്റേറ്റ് മീഡിയ ഔട്ട്ലെറ്റ് ടാസ് റിപ്പോര്‍ട്ട് ചെയ്തു. 

ഇസ്താംബൂളില്‍ നടന്ന അവസാന റൗണ്ട് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ജൂണ്‍ ആദ്യം അവസാനിച്ചിരുന്നു. റഷ്യന്‍, ഉക്രേനിയന്‍ പ്രതിനിധികള്‍ ഒരു മണിക്കൂറിലധികം നേരം കൂടി കൂടിക്കാഴ്ച നടത്തിയിരുന്നു പിന്നീട് അത് തീരുമാനമാകാതെ പിരിയുകയായിരുന്നു. റഷ്യന്‍ സ്റ്റേറ്റ് മീഡിയയുടെ റിപ്പോര്‍ട്ട് പ്രകാരം, വെടിനിര്‍ത്തലിനുള്ള മുന്‍വ്യവസ്ഥകളുടെ ഭാഗമായി റഷ്യ പരമാവധി പ്രദേശിക ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു. സമാധാനത്തിന് പകരമായി ഒരു പ്രദേശിക ഇളവുകളും പരിഗണിക്കാന്‍ ഉക്രെയ്ന്‍ മുമ്പ് വിസമ്മതിച്ചിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam