ഒപെക്കിന് പ്രഹരം: എണ്ണക്കൂട്ടായ്മ വിട്ട് യുഎഇ പുറത്തേക്ക്

APRIL 28, 2026, 9:38 AM

ദുബായ്: എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ (OPEC) നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഔദ്യോഗികമായി പിന്മാറുന്നു. ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ  ഊർജ്ജ പ്രതിസന്ധിയും ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഭിന്നതയുമാണ് ഈ നിർണ്ണായക തീരുമാനത്തിന് പിന്നിലെന്ന് യുഎഇ അറിയിച്ചു. ഒപെക് പ്ലസ് സഖ്യത്തിൽ നിന്നും രാജ്യം പുറത്തുപോകുമെന്ന് യുഎഇ ഊർജ്ജ മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി വ്യക്തമാക്കി.

ചരിത്രപരമായ ഈ പിന്മാറ്റം ഒപെക് കൂട്ടായ്മയുടെ കരുത്ത് കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രാദേശികമായ ഊർജ്ജ തന്ത്രങ്ങളും ഉൽപ്പാദന നയങ്ങളും സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് ഇത്തരമൊരു നയപരമായ തീരുമാനമെടുത്തതെന്ന് മസ്റൂയി റോയിട്ടേഴ്സിനോട് പറഞ്ഞു. ഈ തീരുമാനത്തിന് മുൻപായി ഒപെകിന്റെ നേതൃത്വം വഹിക്കുന്ന സൗദി അറേബ്യയുമായോ മറ്റ് അംഗരാജ്യങ്ങളുമായോ യുഎഇ കൂടിയാലോചനകൾ നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഹോർമുസ് കടലിടുക്കിലെ ഇറാൻ ഭീഷണി മൂലം എണ്ണക്കയറ്റുമതി തടസ്സപ്പെടുന്ന സാഹചര്യത്തിൽ, ഈ പിന്മാറ്റം വിപണിയിൽ പെട്ടെന്ന് വലിയ മാറ്റങ്ങൾ ഉണ്ടാക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

vachakam
vachakam
vachakam

തങ്ങളെ ലക്ഷ്യംവെച്ചുണ്ടാകുന്ന ഇറാൻ ആക്രമണങ്ങളിൽ മറ്റ് അറബ് രാജ്യങ്ങൾ വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന് യുഎഇ നേരത്തെ വിമർശിച്ചിരുന്നു. ഗൾഫ് സഹകരണ കൗൺസിലിന്റെ (GCC) ദുർബലമായ നിലപാടിനെതിരെ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam