അങ്കാറ: പാകിസ്ഥാന് സൈനിക സഹായം നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ചു തുർക്കി. ഇന്ധനം നിറയ്ക്കുന്നതിനായാണ് തുർക്കി വിമാനം പാകിസ്ഥാനിൽ ഇറക്കിയതെന്നും തുർക്കി വിശദീകരിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം എത്രയും വേഗം പരിഹരിക്കണമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പറഞ്ഞു. ലോകത്ത് മറ്റൊരു യുദ്ധം തുർക്കി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ യോഗത്തിന് പിന്നാലെയായിരുന്നു എര്‍ദൊഗാന്റെ പ്രതികരണം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുര്‍ക്കിയുടെ സൈനികവിമാനങ്ങള്‍ പാകിസ്താനില്‍ എത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
തുര്‍ക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെര്‍ക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാകിസ്താനിലെത്തത്. പാക് സൈന്യത്തിന്റെ പടക്കോപ്പുകളും മറ്റും കൈകാര്യം ചെയ്യുന്ന രഹസ്യ കേന്ദ്രങ്ങളുള്ള കറാച്ചിയിലാണ് വിമാനമെത്തിയത്.
അതേസമയം, പഹൽഗ്രാം ഭീകരാക്രമണത്തിന് പിന്നിൽ പാക് ഭീകരനായ ഹാഷിം മൂസയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പഹൽഗ്രാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് കൂടുതൽ ആക്രമണങ്ങളിൽ പങ്കുണ്ടെന്ന് സംശയമുണ്ട്.
ഹാഷിം മൂസയും അലി ഭായിയും കശ്മീരിൽ മുമ്പ് ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നു. സോനാമാർഗിലെ തുരങ്ക ആക്രമണത്തിന് പിന്നിൽ ഹാഷിം മൂസയാണെന്ന് സുരക്ഷാ സേന കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്