പാരീസ്: യൂറോപ്യന്‍ രാജ്യങ്ങളായ സ്പെയിനിലും പോര്‍ച്ചുഗലിലും വന്‍തോതില്‍ വൈദ്യുതി മുടക്കം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സിലെ ചില നഗരങ്ങളെയും ഈ വൈദ്യുതി മുടക്കം ബാധിച്ചു. ഈ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും വൈദ്യുതി നിലച്ചതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.
പ്രാദേശിക സമയം പുലര്‍ച്ചെ 12:30 ന് രാജ്യത്തിന്റെ മുഴുവന്‍ ദേശീയ വൈദ്യുതി ഗ്രിഡും വിച്ഛേദിക്കപ്പെട്ടു എന്ന് സ്‌പെയിനിന്റെ ദേശീയ റെയില്‍വേ കമ്പനിയായ റെന്‍ഫെ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രെയിനുകള്‍ നിര്‍ത്തിയിട്ടുണ്ടെന്നും ഒരു സ്റ്റേഷനില്‍ നിന്നും ട്രെയിനുകള്‍ വരികയോ പോകുകയോ ചെയ്യുന്നില്ലെന്നും റെന്‍ഫെ പറഞ്ഞു. വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വൈദ്യുതി തടസത്തിനുള്ള കാരണങ്ങള്‍ വിശകലനം ചെയ്യുകയാണെന്നും സ്പെയിനിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൈദ്യുതി കമ്പനിയായ റെഡ് ഇലക്ട്രിക്ക അറിയിച്ചു. ഈ പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ നടപടികളും ആരംഭിച്ചിട്ടുണ്ട് എന്ന് ഗ്രിഡ് ഓപ്പറേറ്റര്‍ പറഞ്ഞു.
വൈദ്യുതി മുടക്കം വാര്‍ഷിക കളിമണ്‍ കോര്‍ട്ട് ടെന്നീസ് ടൂര്‍ണമെന്റായ മാഡ്രിഡ് ഓപ്പണിനെയും ബാധിച്ചു, കളി നിര്‍ത്തിവച്ചു. മത്സരം നിര്‍ത്തിവച്ചതിനാല്‍ ബ്രിട്ടീഷ് ടെന്നീസ് കളിക്കാരന്‍ ജേക്കബ് ഫിയര്‍ലിക്ക് കോര്‍ട്ട് വിടേണ്ടി വന്നു. വൈദ്യുതി മുടക്കം ടൂര്‍ണമെന്റിന്റെ സ്‌കോര്‍ബോര്‍ഡിനെ ബാധിക്കുകയും കോര്‍ട്ടിന് മുകളില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്