ബെയ്ജിങ്: ചൈനയിലെ റെസ്റ്റോറന്റിൽ വൻ തീപിടിത്തം. വടക്ക്-കിഴക്കൻ ചൈനയിലെ ലിയോയാങ് നഗരത്തിലുണ്ടായ റെസ്റ്റോറൻ്റിലുണ്ടായ അപകടത്തിൽ 22 പേർ മരിച്ചു.
പ്രാദേശിക സമയം ഏകദേശം ഉച്ചയ്ക്ക് 12:25 നാണ് സംഭവം നടന്നതെന്ന് സിസിടിവി റിപ്പോർട്ട് ചെയ്യുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമാനമായ നിരവധി സംഭവങ്ങൾ ചൈനയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഏപ്രിലിൽ വടക്കൻ പ്രവിശ്യയിലെ ഹെബെയിലെ വയോജനങ്ങൾക്കായുള്ള നഴ്സിങ് ഹോമിലുണ്ടായ തീപിടിത്തത്തിൽ 20 പേരാണ് കൊല്ലപ്പെട്ടത്.
തെക്കൻ ഷെൻഷെൻ പ്രവിശ്യയിലെ ജനവാസ മേഖലയിൽ നടന്ന മറ്റൊരു പൊട്ടിത്തെറിയിൽ രണ്ട് പേരാണ് മരിച്ചത്. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്