ടെഹ്‌റാന്‍: സ്‌ഫോടനവും വന്‍ തീപിടുത്തവുമുണ്ടായ ഷാഹിദ് രാജായി തുറമുഖത്തെ തീ തിങ്കളാഴ്ച ഇറാന്‍ അണച്ചു. സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി ഉയര്‍ന്നു. ആയിരത്തിലധികം പേര്‍ക്ക് സ്‌ഫോടനത്തിലും തീപിടുത്തത്തിലും പരിക്കേറ്റു.
ബന്ദര്‍ അബ്ബാസിനടുത്തുള്ള ഷാഹിദ് രാജായി തുറമുഖത്ത് ശനിയാഴ്ച നടന്ന സ്‌ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. ഇതിനിടെ തീ അണച്ചതായി ഇറാനിയന്‍ ആഭ്യന്തര മന്ത്രി എസ്‌കന്ദര്‍ മൊമെനി പ്രഖ്യാപിച്ചു.
ബാലിസ്റ്റിക് മിസൈലുകള്‍ക്കുള്ള ഖര ഇന്ധനത്തിന് ആവശ്യമായ ഒരു രാസ ഘടകം തുറമുഖത്ത് എത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഈ രാസവസ്തുവാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് അനുമാനിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്