ബെര്‍ലിന്‍: തെക്കുപടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ബാഡന്‍-വ്രെറ്റംബര്‍ഗില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ നിരവധി പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6:10 ഓടെ ഫ്രഞ്ച് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബിബെറാച്ച് ജില്ലയിലാണ് സംഭവം.
ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, സിഗ്മറിംഗനില്‍ നിന്ന് ഉല്‍മിലേക്ക് പോകുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയത്. ഡച്ച് ബഹാന്‍ റീജണല്‍ എക്‌സ്പ്രസ് ട്രെയിനിന്റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്.
അപകടസമയത്ത്, ട്രെയിനില്‍ 100 യാത്രക്കാര്‍ ഉണ്ടായിരുന്നു. അഗ്‌നിശമന സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്