സന്‍ആ: ഗാസയില്‍ ആക്രമണം ശക്തമാക്കിയ ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് യമനിലെ ഹൂതികള്‍. ചെങ്കടലിലൂടെ ഇസ്രായേലിലേക്ക് പോകുന്ന എല്ലാ ചരക്കുകപ്പലുകളും ആക്രമിക്കുമെന്നാണ് ഹൂതി വിമതരുടെ മുന്നറിയിപ്പ്. ഗാസയിലെ പലസ്തീന്‍കാര്‍ക്ക് ഭക്ഷണവും മരുന്നും തടയുന്ന ഇസ്രായേല്‍ നീക്കം അവസാനിപ്പിക്കണമെന്നാണ് ഹൂതികളുടെ ഉപാധി.
അതേസമയം, ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള രണ്ട് ഡ്രോണുകള്‍ തകര്‍ത്തുവെന്ന് ഫ്രഞ്ച് സൈന്യം അറിയിച്ചു. മേഖലയില്‍ നങ്കൂരമിട്ട ഫ്രഞ്ച് കപ്പലാണ് ഹൂതികളുടെ ആക്രമണം ചെറുത്തത്. ഹൂതികളെ നിയന്ത്രിക്കാന്‍ മറ്റു രാജ്യങ്ങള്‍ ശ്രമിക്കുന്നില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. ഗാസയിലെ ആക്രമണം ഇസ്രായേല്‍ അവസാനിപ്പിക്കാത്തത് മേഖലയെ അസ്വസ്ഥമാക്കുന്നുണ്ട്. ഗാസയിലേക്ക് സഹായമെത്തിക്കുന്നതിനും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനുമുള്ള പ്രമേയം ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക വീറ്റോ ചെയ്തതോടെ പരാജയപ്പെട്ടിരുന്നു. നിരപരാധികളെ കൊലപ്പെടുത്താന്‍ അമേരിക്ക സഹായം ചെയ്യുകയാണെന്നാണ് ഇതിനോട് തുര്‍ക്കി പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്