അബുജ: നൈജീരിയൻ ഗ്രാമത്തിലെ മാർക്കറ്റില്‍ ബോക്കോ ഹറാം ഭീകരരുടെ ആക്രമണത്തില്‍ 37 പേർ കൊല്ലപ്പെട്ടു. യോബെ സംസ്ഥാനത്തെ മാഫ ഗ്രാമത്തില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം.മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണു സൂചന.
50 ലേറെ മോട്ടോർ സൈക്കിളുകളിലെത്തിയ 150ലധികം ഭീകരർ വ്യാപാരസ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും തീയിട്ടശേഷം വെടിവയ്പ് നടത്തുകയായിരുന്നുവെന്ന് യോബോ സംസ്ഥാനത്തെ പോലീസ് വക്താവ് ഡൻഗസ് അബ്ദുള്‍കരീം പറഞ്ഞു.
പ്രദേശത്തെ പ്രതിരോധ സേനാംഗങ്ങള്‍ രണ്ടു ബോക്കോ ഹറാം ഭീകരരെ കൊലപ്പെടുത്തിയതിന്‍റെ പ്രതികാരമാണു ഞായറാഴ്ചത്തെ ആക്രമണമെന്നു സംശയിക്കുന്നു. സൈനികർ പ്രദേശത്ത് എത്തുന്നതിനു മുമ്പ് ചില മൃതദേഹങ്ങള്‍ ബന്ധുക്കള്‍ സംസ്കരിച്ചിരുന്നു. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്.
വടക്കുകിഴക്കൻ നൈജീരിയയില്‍ 2009 മുതല്‍ ബോക്കോ ഹറാം ഭീകരർ ആക്രമണം നടത്തിവരുന്നു. നാല്‍പ്പതിനായിരക്കിലേറെ പേരാണ് ഇക്കാലയളവില്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടത്.
ബോർനോ, യോബോ സംസ്ഥാനങ്ങളാണു ഭീകരരുടെ ആക്രമണം ഏറ്റവും നേരിടുന്നത്. 20 ലക്ഷം പേർ പലായനം ചെയ്തു. ഈ വർഷം മാത്രം നൈജീരിയയില്‍ 1500 പേർ കൊല്ലപ്പെട്ടു.
നിരവധി താമസക്കാരെ കാണാതായിട്ടുണ്ടെന്നും മരണസംഖ്യ 100 കവിഞ്ഞതായി കണക്കാക്കുന്നതായും ഒരു താമസക്കാരനായ മോഡു മുഹമ്മദ് പറഞ്ഞു. ചില മൃതദേഹങ്ങൾ ഇപ്പോഴും കുറ്റിക്കാട്ടിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്