ധാക്ക: ബംഗ്ലാദേശില്‍ കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ ശക്തമായ ഇടിമിന്നലില്‍ 10 വയസുകാരന്‍ ഉള്‍പ്പെടെ 14 പേര്‍ മരിച്ചു. തലസ്ഥാനമായ ധാക്ക ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട കനത്ത മഴയ്ക്കും കാറ്റിനുമിടയിലാണ് മിന്നല്‍ ഉണ്ടായത്.
മരിച്ചവരില്‍ ഭൂരിഭാഗവും തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്തിരുന്ന കര്‍ഷകരാണ്.
വീടിന് പുറത്ത് നില്‍ക്കുമ്പോഴാണ് പത്ത് വയസുകാരനും കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കും മിന്നലേറ്റത്. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വിവാഹം കഴിഞ്ഞ് എട്ട് ദിവസം മാത്രം പിന്നിട്ട യുവാവും തേയില നുള്ളി മടങ്ങുന്നതിനിടെ മിന്നലേറ്റ് മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇടിമിന്നലില്‍ ഒരു പശുവും ചത്തു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും പലരുടെയും നില ഗുരുതരമായി തുടരുകയുമാണ്.
ബംഗ്ലാദേശില്‍ ഓരോ വര്‍ഷവും നൂറുകണക്കിനാളുകളാണ് ഇടിമിന്നലേറ്റ് മരിക്കുന്നത്. ഇതേത്തുടര്‍ന്ന് 2016 ല്‍ രാജ്യം ഇടിമിന്നലിനെ 'ദേശീയ ദുരന്തമായി' പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ മാത്രം 200 ഓളം പേര്‍ മരിച്ചിരുന്നു. ഒരു ദിവസം തന്നെ 82 പേര്‍ കൊല്ലപ്പെട്ട ദാരുണ സംഭവങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലെ അസ്ഥിരമായ കാലാവസ്ഥയാണ് ഇതിന് പ്രധാന കാരണം. കാടുകളും ഉയരമുള്ള മരങ്ങളും വെട്ടി നശിപ്പിക്കുന്നത് ഇടിമിന്നല്‍ മൂലമുള്ള മരണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുവെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
