റിയാദ്: ഇസ്രായേലിന്റെ അക്രമങ്ങളില്‍ ഇരട്ടത്താപ്പ് നിലപാട് ഉപേക്ഷിക്കണമെന്ന് ലോക രാജ്യങ്ങളോട് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍-താനി. ഇസ്രായേലിന്റെ ആക്രമണത്തെ യുദ്ധകുറ്റമായി തന്നെ വിശേഷിപ്പിച്ച് ശിക്ഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖത്തര്‍ സംഘടിപ്പിച്ച അറബ്, ഇസ്ലാമിക നേതാക്കളുടെ അടിയന്തര ഉച്ചകോടിയുടെ തലേന്ന് നടന്ന ഒരുക്ക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദോഹയില്‍ ഹമാസ് നേതാക്കള്‍ക്കെതിരെ ഇസ്രായേല്‍ അഭൂതപൂര്‍വമായ വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഖത്തര്‍ അറബ്, ഇസ്ലാമിക നേതാക്കളുടെ അടിയന്തര ഉച്ചകോടി വിളിച്ച് ചേര്‍ത്തത്. അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് ഉപയോഗിക്കുന്നത് നിര്‍ത്തുകയും ഇസ്രായേലിനെ അവര്‍ ചെയ്ത എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ശിക്ഷിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്