ദോഹ: ബോയിംഗിൽ നിന്ന് 160 വിമാനങ്ങൾ വാങ്ങാൻ ഖത്തർ എയർവേയ്‌സ് ധാരണയിലെത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശന വേളയിലാണ് കരാറിൽ ഒപ്പുവെച്ചത്. ഖത്തറും അമേരിക്കയും 200 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചു.
കരാർ പ്രകാരം ബോയിംഗിൽ നിന്ന് 160 വിമാനങ്ങൾ ഖത്തർ എയർവേയ്‌സിന് ലഭിക്കും. കൂടാതെ, ഇരു രാജ്യങ്ങളും പ്രതിരോധ, ഊർജ്ജ കരാറുകളിലും ഒപ്പുവച്ചു.
എഫ്എസ് ആന്റി-ഡ്രോൺ സംവിധാനവും എംക്യുബി ആളില്ലാ ആകാശ വാഹനങ്ങളും അമേരിക്ക ഖത്തറിന് നൽകും.
സൗദി സന്ദർശനം പൂർത്തിയാക്കി ദോഹയിലെത്തിയ ട്രംപിനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി നേരിട്ടെത്തി സ്വീകരിച്ചു.
അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഗസ്സയ്ക്ക് പുറമെ യുക്രൈൻ സിറിയ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയായി. സന്ദർശനം പൂർത്തിയാക്കി നാളെ ട്രംപ് യുഎഇയിലേക്ക് തിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്