'ഉക്രെയ്‌ൻകാർ റഷ്യ വിടുകയോ പൗരത്വം നേടുകയോ ചെയ്യണം'; മുന്നറിയിപ്പുമായി പുടിൻ 

MARCH 21, 2025, 9:08 AM

മോസ്കോ: ഉക്രെയ്‌ൻകാർ റഷ്യ വിടുകയോ പൗരത്വം നേടുകയോ ചെയ്യണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ.

രാജ്യത്ത് താമസിക്കുന്ന ഉക്രൈൻകാർ സെപ്റ്റംബർ 10 നകം അവരുടെ കുടിയേറ്റ പദവി നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്ന് പുടിൻ അന്ത്യശാസനം നൽകിയിട്ടുണ്ടെന്ന് റഷ്യൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഭാഗികമായി റഷ്യ അധിനിവേശം നടത്തിയ നാല് പ്രദേശങ്ങളിൽ നിന്നുള്ള ഉക്രെയ്‌ൻ പാസ്‌പോർട്ട് ഉടമകൾക്ക് ഈ ഉത്തരവുകൾ ബാധകമാണെന്ന് റഷ്യൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

vachakam
vachakam
vachakam

ഡൊണെറ്റ്സ്ക്, ലുഹാൻസ്ക്, ഖേർസൺ, സപോരിഷിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഈ ഉത്തരവ് ബാധകമെന്ന് പുടിൻ പറഞ്ഞു. 2014 ൽ റഷ്യ പിടിച്ചെടുത്തതായി അവകാശപ്പെട്ട ക്രിമിയയിലെ താമസക്കാർക്കും ഈ ഉത്തരവ് ബാധകമാണ്.

അതേസമയം, റഷ്യയുടെ ‘പാസ്‌പോർട്ടൈസേഷൻ’ നിയമവിരുദ്ധവും ഉക്രെയ്‌നിന്റെ പരമാധികാരത്തിന്റെ കടുത്ത ലംഘനവുമാണ് എന്ന് ഉക്രെയ്ൻ അപലപിച്ചു. പാശ്ചാത്യ സർക്കാരുകളും ഈ നീക്കത്തെ വിമർശിച്ചു, 

അതേസമയം യൂറോപ്യൻ യൂണിയൻ പാസ്‌പോർട്ടുകൾ സാധുവായ യാത്രാ രേഖകളായി അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി റഷ്യൻ ടൈംസ് റിപ്പോർട്ട് ചെയ്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam