ലിസ്ബൺ: പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാൻ പോർച്ചുഗൽ ഒരുങ്ങുന്നു. ഗാസയിലെ യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നീക്കം.
പോർച്ചുഗലിന് പിന്നാലെ ഫ്രാൻസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും പാലസ്തീനെ അംഗീകരിക്കാൻ തയ്യാറെടുക്കുകയാണ്. യുഎൻ പൊതുസഭയിൽ പാലസ്തീനെക്കുറിച്ച് ഉന്നതതല യോഗം നടക്കാനിരിക്കെയാണ് പോർച്ചുഗലിന്റെ തീരുമാനം.
അടുത്തയാഴ്ച ന്യൂയോർക്കിൽ നടക്കുന്ന പൊതുസഭയിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. വീഡിയോ കോൺഫറൻസ് വഴി പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പൊതുസഭയിൽ പങ്കെടുക്കുന്നുണ്ട്.
നേരിട്ട് പങ്കെടുക്കാൻ യുഎസ് വിസ നിഷേധിച്ച പശ്ചാത്തലത്തിലാണ് വീഡിയോ ലിങ്ക് വഴി പങ്കെടുക്കാനുള്ള മാർഗം ഉയർന്നുവന്നത്. ഇതിനായി കഴിഞ്ഞ ദിവസം യുഎന്നിൽ ഒരു പ്രമേയം പാസാക്കി. ഇസ്രായേലും യുഎസും ഉൾപ്പെടെ അഞ്ച് രാജ്യങ്ങൾ മാത്രമാണ് ഈ പ്രമേയത്തെ എതിർത്തത്.
അതെസമയം പോർച്ചുഗലിന്റെ ഈ നീക്കത്തെ ഇസ്രായേൽ അപലപിച്ചു. പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
