തീവ്രവാദം, അസഹിഷ്ണുത, അക്രമം എന്നിവ പലപ്പോഴും "മതത്തിൻ്റെ വളച്ചൊടിക്കൽ" മൂലമാണെന്ന് ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യയിൽ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യത്തേക്കുള്ള സന്ദർശനത്തിൻ്റെ രണ്ടാം ദിവസം ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ സേവനമനുഷ്ഠിക്കുന്ന സൊസൈറ്റി ഓഫ് ജീസസ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഫ്രാൻസിസ് ഇക്കാര്യം പറഞ്ഞത്.
“മുൻവിധികൾ ഇല്ലാതാക്കാനും പരസ്പര ബഹുമാനത്തിൻ്റെയും വിശ്വാസത്തിൻ്റെയും അന്തരീക്ഷം വളർത്തുകയും ചെയ്യാം,” എന്നും മാർപാപ്പ പറഞ്ഞു. "മതത്തെ വളച്ചൊടിച്ച് വഞ്ചനയും അക്രമവും ഉപയോഗിച്ച് തങ്ങളുടെ കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച തീവ്രവാദത്തെയും അസഹിഷ്ണുതയെയും പ്രതിരോധിക്കുന്നതുൾപ്പെടെയുള്ള പൊതുവായ വെല്ലുവിളികളെ നേരിടുന്നതിന് ഇത് അനിവാര്യമാണ്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പരസ്പരം മതപരമായ വീക്ഷണങ്ങളെയും സഹവർത്തിത്വത്തെയും ബഹുമാനിക്കുന്ന രാജ്യങ്ങളെ ഫ്രാൻസിസ് മാർപാപ്പ പിന്തുണയ്ക്കുന്നുവെന്ന് സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ഡികാസ്റ്ററിയുടെ അണ്ടർസെക്രട്ടറി ഫാദർ അൻ്റോണിയോ സ്പാഡരോ പറഞ്ഞു.
"പോപ്പ് ഫ്രാൻസിസ് ഈ ഭൂമിയിൽ ഒരു സാധ്യത കാണുന്നു, ഒരു ബഹുസ്വര പശ്ചാത്തലത്തിൽ ഐക്യത്തിൻ്റെ സാധ്യത," എന്നും സ്പാഡരോ പറഞ്ഞു. "ഇന്തോനേഷ്യൻ പ്രസിഡൻ്റ് പോലും ഇന്ന് ഐക്യത്തെയും ബഹുസ്വരതയെയും കുറിച്ച് സംസാരിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ലോകം വിഭജിക്കപ്പെടുന്ന ഒരു സമയത്ത്, വളരെ ഭീഷണി നേരിടുന്ന ഒരു ഭാവിയെക്കുറിച്ച് ഇവിടെ പ്രതീക്ഷയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. മാർപ്പാപ്പയുടെ കണ്ണുകൾ യാഥാർത്ഥ്യത്തിലേക്കും ഭാവിയിലേക്കുള്ള അന്വേഷണത്തിലേക്കും തുറന്നതാണ്" എന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്തോനേഷ്യൻ പ്രസിഡൻ്റ് ജോക്കോ വിഡോഡോയ്‌ക്കൊപ്പം മാർപാപ്പ ബുധനാഴ്ച പ്രസിഡൻ്റിൻ്റെ കൊട്ടാരം സന്ദർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്