ഇന്ത്യയുമായുള്ള സംഘര്‍ഷം പരിഹാരിക്കണം: പുടിന്റെ സഹായം തേടി പാകിസ്ഥാന്‍

JUNE 5, 2025, 11:15 AM

മോസ്‌കോ: ഇന്ത്യയുമായുള്ള സംഘര്‍ഷം പരിഹാരിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ സഹായം തേടിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് മുഖേനെ ഷഹബാസ് ഷെരീഫിന്റെ കത്ത് പുടിന് കൈമാറിയതായി പാക് പ്രധാനമന്ത്രിയുടെ സ്പെഷ്യല്‍ അസിസ്റ്റന്റ് സെയ്ദ് താരിഖ് ഫത്തേമി പറഞ്ഞതായും ടാസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

റഷ്യന്‍ വിദേശകാര്യമന്ത്രി ലാവ്റോവുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. പാക് പ്രധാനമന്ത്രിയുടെ കത്ത് പുടിന് കൈമാറാനായി ലാവ്റോവിന് നല്‍കിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും സമാധാന ചര്‍ച്ച നടത്തി നയതന്ത്രപരമായ ഒരു പരിഹാരത്തില്‍ എത്തിച്ചേരുന്നതിനായി പുടിന്റെ സ്വാധീനം ഉപയോഗപ്പെടുത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളതത്. ഐക്യരാഷ്ട്ര സഭയുമായോ മറ്റേതെങ്കിലും രാജ്യവുമായോ കൂടിയിരുന്ന് ഇന്ത്യയുമായി പ്രശ്ന പരിഹാര ചര്‍ച്ചയ്ക്ക് പാകിസ്ഥാന്‍ ഒരുക്കമാണെന്നും ഫത്തേമി കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam