ഷഹബാസ് ഷെരീഫ് ഭീരു, എവിടെ പോയി ഒളിച്ചിരിക്കുന്നു? പാക് പാർലമെന്‍റില്‍ പൊട്ടിത്തെറിച്ച് എംപി

MAY 9, 2025, 9:03 AM

ഇസ്ലാമാബാദ്: ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ശക്തമാകവെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സർക്കാരിനെയും വിമർശിച്ച് പാർലമെന്റ് അംഗം. ഷഹബാസ് ഷെരീഫിനെ 'ഭീരു' എന്ന് വിളിച്ച പാകിസ്ഥാൻ എംപി ഷാഹിദ് അഹമ്മദ് ദേശീയ അസംബ്ലിയിൽ പൊട്ടിത്തെറിച്ചു. 

അധികാരവും പണവും ഉള്ളവർക്ക് യൂറോപ്പിലും യുഎസിലും ആഡംബര വസതികളുണ്ട്. അവർ വിദേശരാജ്യങ്ങളിലേക്ക് കടക്കും. തന്നെ പോലുള്ളവർ എവിടേക്ക് പോകും എന്നാണ് ഷാഹിദ് നേതാക്കളോട് ചോദിച്ചത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പോലും ഉച്ചരിക്കാൻ ഷഹ്ബാസ് ഷെരീഫിന് ധൈര്യമില്ലെന്ന് എംപി ആരോപിച്ചു. പാകിസ്ഥാൻ സൈന്യം നിരാശയിലാണെന്നും ഈ നിർണായക സമയത്ത് സ്വന്തം സേനയെ പിന്തുണയ്ക്കാൻ കഴിയാതെ രാജ്യം നിസഹായരായി നിൽക്കുകയാണെന്ന് ഷാഹിദ് അഹമ്മ​ദ് പറഞ്ഞു.

vachakam
vachakam
vachakam

ഇമ്രാൻ ഖാനെ ജയിലിലടച്ചതിലൂടെ സർക്കാർ വലിയ തെറ്റ് ചെയ്തുവെന്നും എംപി ആരോപിച്ചു. ജയിലിലുള്ള ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന ആവശ്യം പാകിസ്ഥാനിൽ ശക്തമാണ്. ആഭ്യന്തര അരക്ഷിതാവസ്ഥയ്‌ക്കൊപ്പം, ഇമ്രാന്റെ അനുയായികൾ തെരുവിലിറങ്ങുന്നത് ഷഹബാസ് ഷെരീഫ് സർക്കാരിനെ ഗുരുതരമായ പ്രതിസന്ധിയിലാക്കുന്നു.

ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടി സ്വീകരിക്കുന്ന പാകിസ്ഥാനിൽ നിലവിൽ പൂർണ്ണമായ രാഷ്ട്രീയ അനിശ്ചിതത്വമുണ്ട്. രാഷ്ട്രീയ നേതൃത്വത്തിലെ അഭിപ്രായവ്യത്യാസങ്ങളും ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണങ്ങളും പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയിരിക്കുന്നു. ഷഹബാസ് ഷെരീഫിന് സാഹചര്യം കൈകാര്യം ചെയ്യാൻ കഴിയുന്നില്ല എന്ന വിമർശനം പാർലമെന്റിൽ ഭിന്നതയ്ക്ക് കാരണമാകുന്നുണ്ടെന്നും റിപോർട്ടുകൾ പുറത്ത് വരുന്നുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam