ഇറാനെ പിന്തുണച്ച് പാകിസ്ഥാന്‍; ഇസ്രായേലിനെതിരെ മുസ്ലീം രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് ഖവാജ ആസിഫ്

JUNE 14, 2025, 8:47 AM

ഇസ്ലാമാബാദ്: ഇസ്രായേല്‍ ആക്രമണത്തിനെതിരെ ഇറാനെ പിന്തുണച്ച് പാകിസ്ഥാന്‍. ഇസ്രായേല്‍ ആക്രമണത്തിനെതിരെ എല്ലാ മുസ്ലീം രാജ്യങ്ങളും ഒന്നിക്കണമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ആഹ്വാനം ചെയ്തു.

'ഈ പരീക്ഷണ സമയത്ത്, ഞങ്ങള്‍ എല്ലാ വിധത്തിലും ഇറാനോടൊപ്പം നില്‍ക്കുന്നു. ഇറാന്റെ താല്‍പ്പര്യങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കും. ഇറാനികള്‍ ഞങ്ങളുടെ സഹോദരങ്ങളാണ്, അവരുടെ ദുഃഖവും വേദനയും പങ്കിടുന്നു,' ആസിഫ് പറഞ്ഞു.

ഇറാനെ മാത്രമല്ല, യെമനെയും പലസ്തീനെയും ഇസ്രായേല്‍ ലക്ഷ്യമിടുന്നുവെന്ന് ആസിഫ് പറഞ്ഞു. മുസ്ലീം ലോകത്തിലെ ഐക്യം നിര്‍ണായകമാണെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ഇറാനെതിരായ ഇസ്രായേലിന്റെ നീക്കത്തിനെതിരെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (ഒഐസി) യോഗം വിളിക്കണമെന്നും ആസിഫ് ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam