മസ്‌കറ്റ്: ഒമാനിൽ കുപ്പിവെള്ളം കുടിച്ച രണ്ട് പേർ മരിച്ചു. ഇറാനിൽ നിന്നുള്ള യുറാനസ് സ്റ്റാർ എന്ന കമ്പനിയുടെ കുപ്പിവെള്ളമായിരുന്നു ഒരു ഒമാനി പൗരനും ഒരു പ്രവാസി സ്ത്രീയും മരിച്ചതായി റോയൽ ഒമാൻ പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചു.
ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത 'യുറാനസ് സ്റ്റാർ' എന്ന കമ്പനിയുടെ കുപ്പിവെള്ളം കുടിച്ചതാണ് വിഷബാധയ്ക്ക് കാരണമായത്. സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനയിൽ വെള്ളത്തിൽ വിഷാംശം കലർന്നതായി സ്ഥിരീകരിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി, 'യുറാനസ് സ്റ്റാർ' ബ്രാൻഡിലുള്ള കുപ്പിവെള്ളം പ്രാദേശിക വിപണികളിൽ നിന്ന് ഉടൻ പിൻവലിച്ചു.
കൂടുതൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ഇറാനിൽ നിന്നുള്ള എല്ലാത്തരം കുപ്പിവെള്ളത്തിന്റെയും ഇറക്കുമതി ഒമാൻ സർക്കാർ താൽക്കാലികമായി നിർത്തിവച്ചു.
'യുറാനസ് സ്റ്റാർ' ബ്രാൻഡിലുള്ള കുപ്പിവെള്ളം ഉപയോഗിക്കരുതെന്നും വിഷബാധയുണ്ടെന്ന് സംശയിക്കുന്ന കേസുകൾ അധികാരികളെ ഉടൻ അറിയിക്കണമെന്നും റോയൽ ഒമാൻ പോലീസ് പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്