സോള്‍: ഉത്തരകൊറിയയുടെ സ്ഥാപക വാര്‍ഷിക ദിനത്തില്‍ കിം ജോങ് ഉന്നിനെ ആശംസകള്‍ അറിയിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും. റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും, ഇതിനായി ഒരുമിച്ച് നടത്തുന്ന ശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും പുടിന്‍ വ്യക്തമാക്കി. ഉത്തരകൊറിയയുമായി തുടര്‍ന്നും ബന്ധവും സഹകരണവും ശക്തമാക്കുമെന്ന് ഷി ജിന്‍ പിങ്ങും അറിയിച്ചു.
ചൈനയുമായും റഷ്യയുമായുള്ള ബന്ധം ഭാവിയിലും ശക്തമാക്കുമെന്നും കിം ജോങ്ങും ഉന്നും പ്രഖ്യാപിച്ചു. സ്റ്റേറ്റ് മീഡിയ കെസിഎന്‍എ ആണ് ഈ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സെപ്റ്റംബര്‍ ഒന്‍പതാണ് ഉത്തരകൊറിയയുടെ സ്ഥാപക ദിനമായി ആചരിച്ച് വരുന്നത്. സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി വിവിധ സൈനിക-അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ പരേഡ് അടക്കം രാജ്യത്ത് നടത്തിയിരുന്നു. പുടിന്റെ ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിന് പിന്നാലെ ഇരുരാജ്യങ്ങളും പല മേഖലകളിലും സഹകരണം വര്‍ദ്ധിപ്പിച്ചിരുന്നു. അടുത്തിടെ ഉത്തരകൊറിയയിലുണ്ടായ പ്രളയത്തില്‍ രാജ്യത്തിന് ആവശ്യമായ സഹായങ്ങള്‍ കൈമാറുമെന്ന് പുടിന്‍ പ്രഖ്യാപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്