മോസ്‌കോ: ഇറാനെതിരായ അമേരിക്കന്‍ ആക്രമണത്തില്‍ ട്രംപുമായി സംസാരിക്കാന്‍ റഷ്യയ്ക്ക് നിലവില്‍ പദ്ധതികളില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ്. ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള അമേരിക്കയുടെ ആക്രമണത്തിലാണ് റഷ്യ നയം വ്യക്തമാക്കിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഉടന്‍ വിളിക്കാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമെങ്കില്‍ മാത്രം ഫോണ്‍കോള്‍ ചെയ്യുമെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തിയതില്‍ ദേശീയ നേതാക്കളുടെ മധ്യസ്ഥത സംബന്ധിച്ച ചോദ്യത്തിനാണ് ക്രെംലിന്‍ മറുപടി നല്‍കിയത്. ഇറാന്റെ ആണവ പദ്ധതി നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫോര്‍ഡോ, ഇസ്ഫഹാന്‍, നതാന്‍സ് ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചിരുന്നു. ഇറാന്‍ പ്രതികാരം ചെയ്താല്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
അതേസമയം ഇറാനെതിരായ ട്രംപിന്റെ ആക്രമണത്തിന് യാതൊരു അടിസ്ഥാനമോ ന്യായീകരണമോ ഇല്ല എന്നാണ് വിദേശകാര്യ കമ്മിറ്റിയിലെ ഡുമയുടെ ചെയര്‍മാനായ ലിയോണിഡ് സ്ലട്ട്‌സ്‌കി പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
