അമേരിക്കൻ വിമാനവാഹിനിക്ക് ഭീഷണി ഉയർത്തി എന്ന ആരോപണത്തെ തുടർന്ന് റഷ്യൻ അന്തർവാഹിനിയെ കണ്ടെത്താൻ ബ്രിട്ടൻ രംഗത്തിറങ്ങി.
അമേരിക്കയും നോർവേയും ചേർന്ന് റഷ്യൻ അന്തർവാഹിനിയെ കണ്ടെത്താൻ വ്യാപക തിരച്ചിൽ നടത്തുകയാണ്. അന്തർവാഹിനി കണ്ടെത്തുന്നതിൽ വൈദഗ്ധ്യമുള്ള 'പോസൈഡൺ' വിമാനങ്ങളാണ് ഈ തിരച്ചിൽ ദൗത്യത്തിനായി വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച മുതൽ 27 വിമാന സർവേകളാണ് തിരച്ചിലിന്റെ ഭാഗമായി നടത്തിയത്.
ബ്രിട്ടീഷ് റോയൽ എയർഫോഴ്സ് സ്കോട്ട്ലൻഡിലെ ലോസിമൗത്ത് കേന്ദ്രത്തിൽ നിന്നായി എട്ട് വിമാനങ്ങൾ പറത്തി. നോർവീജിയൻ എയർഫോഴ്സ് ആർട്ടിക് മേഖലയിലെ ഇവെനെസ് എയർബേസിൽ നിന്ന് മൂന്ന് വിമാനങ്ങൾ വിന്യസിച്ചു.
അതേസമയം അമേരിക്കൻ നേവി ആദ്യം ഐസ്‌ലാൻഡിലെ ഒരു കേന്ദ്രം ഉപയോഗിച്ചെങ്കിലും, പിന്നീട് സിസിലിയിൽ നിന്ന് രണ്ട് പോസൈഡൺ വിമാനങ്ങൾ കൂടി സഹായത്തിനായി എത്തിച്ചു. ഇവ സാധാരണ വിമാനങ്ങളല്ല. ടോർപീഡോകൾ, മിസൈലുകൾ, സോണാർ ഉപകരണങ്ങൾ എന്നിവ ഘടിപ്പിച്ച പ്രത്യേക വിമാനങ്ങളാണ്. വെള്ളത്തിനടിയിൽ അന്തർവാഹിനിയുണ്ടോ എന്ന് കണ്ടെത്താൻ സോണാർ ബൂയികൾ കടലിൽ ഇറക്കിയും തിരച്ചിൽ നടത്തുന്നു.
എന്നാൽ പലപ്പോഴും ഈ അന്തർവാഹിനികളുടെ ട്രാൻസ്പോണ്ടറുകൾ ഓഫാക്കിയിരിക്കും, അതിനാൽ മറ്റുള്ളവർക്ക് അവയുടെ സ്ഥാനം കണ്ടെത്താൻ കഴിയില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഈ ദൗത്യത്തിന് വളരെയധികം പ്രത്യേകതകളുണ്ട്. ഇത് വളരെ അപൂർവമായ, വലിയ തോതിലുള്ള ഒരു സൈനിക തിരച്ചിലാണെന്ന് ഒരു പ്രതിരോധ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇത് ഒരു പരിശീലനമല്ല, മറിച്ച് യഥാർത്ഥ സൈനിക ഓപ്പറേഷനാണെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്