ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം ആദ്യം ശ്രീലങ്ക സന്ദർശിക്കും. ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് ആണ് മോദിയുടെ സന്ദർശന കാര്യം അറിയിച്ചത്.
ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യ സന്ദർശിച്ച വേളയിൽ ഉണ്ടാക്കിയ കരാറുകൾക്ക് അന്തിമരൂപം നൽകുന്നതിനാണ് മോദി ശ്രീലങ്കയിലേക്കു പോകുന്നത്.
‘‘അയൽ രാജ്യമായ ഇന്ത്യയുമായി ഞങ്ങൾ അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ഞങ്ങളുടെ ആദ്യ നയതന്ത്ര സന്ദർശനം ഇന്ത്യയിലേക്കായിരുന്നു. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും നിരവധി കരാറുകളെ കുറിച്ചും ധാരണയുണ്ടാക്കി.
ഏപ്രിൽ ആദ്യം നരേന്ദ്ര മോദി ശ്രീലങ്കയിലെത്തും. സാംപൂർ സോളാർ പവർ സ്റ്റേഷൻ ഉദ്ഘാടനത്തിനു പുറമേ നിരവധി പുതിയ ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കും’’ – ഹെരാത്ത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്