ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രൂണെയിലെത്തി. സുല്‍ത്താന്‍ ഹാജി ഹസനല്‍ ബോള്‍കിയയുടെ ക്ഷണപ്രകാരം എത്തിയ മോദിക്ക് തലസ്ഥാനമായ ബന്ദര്‍ സെരി ബെഗവാനില്‍ ആചാരപരമായ സ്വീകരണം നല്‍കി.
ഇന്ന് ബോള്‍കിയയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ബഹിരാകാശ സഹകരണം അടക്കം ചര്‍ച്ച ചെയ്യും. ബ്രൂണെ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. സുല്‍ത്താനുമായുള്ള കൂടിക്കാഴ്ചയില്‍ ബഹിരാകാശം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ സഹകരണമാണ് മുഖ്യ അജണ്ട. 2000-ല്‍ ഇന്ത്യ ബ്രൂണെയില്‍ ഒരു ടെലിമെട്രി ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് സ്റ്റേഷന്‍ സ്ഥാപിച്ചിരുന്നു. ഇന്ത്യയും ബ്രൂണൈയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 40-ാം വാര്‍ഷികം പ്രമാണിച്ചാണ് മോദിയുടെ ചരിത്ര സന്ദര്‍ശനം.
സുല്‍ത്താന്റെ മൂത്ത മകനും കിരീടാവകാശിയും മന്ത്രിയുമായ ഹാജി അല്‍ മുഹതാദി ബില്ല വിമാനത്താവളത്തില്‍ മോദിയെ സ്വീകരിച്ചു. സന്ദര്‍ശനത്തിലെ ആദ്യ പരിപാടിയായി ബന്ദര്‍ സെരി ബെഗവാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ പുതിയ ചാന്‍സറി മോദി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബ്രൂണെയിലെ ഇന്ത്യന്‍ സമൂഹവുമായി അദ്ദേഹം സംവദിച്ചു. ബ്രൂണെ സുല്‍ത്താന്റെ പിതാവിന്റെ പേരിലുള്ള മുഗള്‍ വാസ്തുവിദ്യ സമന്വയിക്കുന്ന പ്രശസ്തമായ ഒമര്‍ അലി സൈഫുദ്ദീന്‍ മസ്ജിദ് മോദി സന്ദര്‍ശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്