വെള്ളപ്പൊക്കം തടയുന്നതിൽ പരാജയപ്പെട്ടു: 30 ഓളം ഉദ്യോഗസ്ഥരെ കിം ജോങ് ഉൻ വധിച്ചു 

SEPTEMBER 4, 2024, 7:25 PM

കൊറിയ: വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടയുന്നതിൽ പരാജയപ്പെട്ടതിന് 30 ഓളം ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പാക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ഉത്തരവിട്ടതായി ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊറിയയിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ ആയിരത്തോളം പേർ മരിച്ചിരുന്നു. കിം ജോങ് ഉൻ അവരുടെ മരണത്തിന് ഉത്തരവാദികളെന്ന് കരുതുന്നവർക്ക് "കടുത്ത ശിക്ഷ" നൽകാൻ ഉത്തരവിട്ടതായി ഒരു ഉത്തര കൊറിയൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി ഒരു ദക്ഷിണ കൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു.

ജൂലൈയിലുണ്ടായ കനത്ത മഴയിൽ ഉത്തരകൊറിയയിലുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും 4000 ലധികം വീടുകളെ ബാധിച്ചിരുന്നു. 15000 പേരെ മാറ്റി പാർപ്പിക്കുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച കിം ജോങ് ഉൻ പ്രളയത്തിൽ പൂർണമായും മുങ്ങിയ സമീപപ്രദേശങ്ങൾ പുനർനിർമിക്കാനും പുനഃസ്ഥാപിക്കാനും മാസങ്ങളെടുക്കുമെന്ന് പ്രസ്താവിച്ചിരുന്നു. 

ഉദ്യോഗസ്ഥർക്കെതിരെ അഴിമതി, മാനനഷ്ടം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് 30 ഓളം ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഉത്തരകൊറിയൻ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam