ജെറുസലേം: ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളെ മോചിപ്പിക്കാന്‍ വിസമ്മതിച്ചാല്‍ ഗാസയിലെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് വെള്ളിയാഴ്ച സൈന്യത്തിന് ഉത്തരവ് നല്‍കി.
ഇസ്രായേല്‍ പ്രതിരോധ സേനയോട് ഗാസയുടെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ടതിനൊപ്പം ഇവിടങ്ങളിലെ പാലസ്തീന്‍ പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള ഉത്തരവുകളും പുറപ്പെടുവിച്ചതായി കാറ്റ്സ് പറഞ്ഞു.
'ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് ഭീകര സംഘടന തുടര്‍ന്നും വിസമ്മതിച്ചാല്‍, കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനും, ജനങ്ങളെ ഒഴിപ്പിക്കാനും, ഇസ്രായേല്‍ സമൂഹങ്ങളുടെയും ഐഡിഎഫ് സൈനികരുടെയും സംരക്ഷണത്തിനായി ഗാസയ്ക്ക് ചുറ്റുമുള്ള സുരക്ഷാ മേഖല വികസിപ്പിക്കാനും ഞാന്‍ ഐഡിഎഫിനോട് നിര്‍ദ്ദേശിച്ചു,' കാറ്റ്സ് പറഞ്ഞു.
ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ ഐഡിഎഫ് ഗാസയില്‍ വ്യോമമാര്‍ഗവും കരയിലൂടെയും കടലിലൂടെയും ആക്രമണം ശക്തമാക്കുകയാണെന്ന് കാറ്റ്സ് നേരത്തെ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്